വൈരങ്കോട് തിയാട്ടുത്സവം 14 മുതൽ

വൈരങ്കോട്: ഭഗവതി ക്ഷേത്രത്തിലെ തിയ്യാട്ടുത്സവം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 14 മുതൽ 20 വരെ നടക്കും. ഉത്സവ ഭാഗമായുള്ള പൊയ്ക്കാളവരവുകൾ, കൊടി വരവുകൾ, വാദ്യഘോഷങ്ങൾ എന്നിവ അനുവദിക്കില്ല. ക്ഷേത്രപരിസരത്ത് കച്ചവടവും ആൾക്കൂട്ടവും അനുവദനീയമല്ല. ഇതു സംബന്ധിച്ചു നടന്ന യോഗത്തിൽ തിരൂർ സി.ഐ.ടി.പി. ഫർഷാദ്, എച്ച്.ഐ.പി. ദേവദാസ്, ക്ഷേത്രം മാനേജർ മുരളി വള്ളത്തോൾ, ട്രസ്​റ്റി ബോർഡ് ചെയർമാൻ എ.കെ. പ്രേമൻ, അംഗങ്ങളായ ടി.ജെ. രാജേഷ്, പി. രാധാകൃഷ്ണൻ, വി. സുബ്രഹ്മണ്യൻ, പഞ്ചായത്തംഗം ഉണ്ണി വൈരങ്കോട് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.