കരിപ്പൂരിൽ 1.32 കോടിയുടെ സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ മൂന്ന്​ യാത്രക്കാരിൽനിന്നായി 1.32 കോടിയുടെ സ്വർണം പിടികൂടി. കോഴിക്കോട് ഡയറകട്റേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസും എയർ കസ്റ്റംസ് ഇന്റലിജൻസും ചേർന്ന്​ നടത്തിയ പരിശോധനയിലാണ് 3026 ഗ്രാം സ്വർണം പിടികൂടിയത്. ജിദ്ദയിൽനിന്ന്​ ഇൻഡിഗോ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫ (40)​ 1016 ഗ്രാമും കോഴിക്കോട് പുതുപ്പാടി സ്വദേശി കെ.കെ. നൗഷാദ്​ (38) 1058 ഗ്രാമും ജിദ്ദയിൽനിന്ന്​ എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ കോഴിക്കോട് രാമനാട്ടുകര സ്വദേശി അബ്ദുൽ മുജീബ്​ (40) 952 ഗ്രാമുമാണ് കടത്താൻ ശ്രമിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.