ഹര്‍ ഘർ തിരംഗ: 13 മുതല്‍ 15 വരെ ദേശീയപതാക ഉയര്‍ത്തും തൃശൂർ: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷ ഭാഗമായി ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ വിപുലമായി സംഘടിപ്പിക്കാൻ ഒരുക്കം പുരോഗമിക്കുന്നതായി കലക്ടര്‍ ഹരിത വി. കുമാർ അറിയിച്ചു. ജില്ലയിലെ എല്ലാ വീടുകളിലും വിദ്യാലയങ്ങളിലും സര്‍ക്കാര്‍, അർധസർക്കാർ സ്ഥാപനങ്ങളിലും പതാക ഉയര്‍ത്താനുള്ള അവസാനഘട്ട തയാറെടുപ്പുകളാണ് നടക്കുന്നത്. ആഗസ്റ്റ് 13 മുതല്‍ 15 വരെ ഹര്‍ ഘര്‍ തിരംഗ കാമ്പയിനിന്റെ ഭാഗമായി വീടുകളിലും കെട്ടിടങ്ങളിലും ദേശീയപതാക ഉയര്‍ത്താനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിർദേശം. ഇതുപ്രകാരം വിദ്യാർഥികള്‍ വഴി പതാകകള്‍ വീട്ടിലെത്തിക്കാനുള്ള സംവിധാനം കലക്ടറുടെ നേതൃത്വത്തില്‍ ഒരുങ്ങികഴിഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ രണ്ടര ലക്ഷത്തോളം പതാകകള്‍ നിര്‍മിച്ച് തദ്ദേശ സ്ഥാപനങ്ങളിലൂടെ സ്‌കൂള്‍ വിദ്യാർഥികള്‍ക്കിടയില്‍ വിതരണം ആരംഭിച്ചുകഴിഞ്ഞു. പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും സംഘടനകളും വ്യത്യസ്തമായ പരിപാടികളാണ് ജില്ലയില്‍ നടത്തിവരുന്നത്. ദേശീയപതാകയോടുള്ള ആദരവുപുലർത്തുന്ന രീതിയില്‍ വേണം പതാക ഉയര്‍ത്തൽ. 2002ലെ ഇന്ത്യന്‍ പതാക നിയമം അനുസരിച്ച് കോട്ടന്‍, പോളിസ്റ്റര്‍, കമ്പിളി, സില്‍ക്ക്, ഖാദി എന്നിവ കൊണ്ട് നിര്‍മിച്ച പതാകകളാണ് ഉയര്‍ത്തേണ്ടത്. ദേശീയപതാക നിയമത്തില്‍ 2022 ജൂലൈ 20ന് വരുത്തിയ ഭേദഗതി പ്രകാരം രാപ്പകല്‍ ഭേദമന്യേ പതാക ഉയര്‍ത്തിയിടത്തുതന്നെ നിലനിർത്താം. കീറിയതോ കേടുവന്നതോ ആയ പതാക ഉയര്‍ത്തരുത്. ദേശീയപതാകയോട് ചേര്‍ന്നോ അതിനേക്കാള്‍ ഉയരത്തിലോ മറ്റ് പതാകകള്‍ പാടില്ല. ദേശീയപതാക ഉയര്‍ത്തുന്ന കൊടിമരത്തില്‍ മറ്റു പതാകകള്‍ ഉണ്ടാകരുത്. രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവര്‍ണര്‍ തുടങ്ങി പ്രത്യേകമായി നിയമംമൂലം അനുവദിക്കപ്പെട്ടവര്‍ക്കല്ലാതെ വാഹനത്തില്‍ പതാക സ്ഥാപിക്കാന്‍ അനുവാദമില്ലെന്നും നിയമം അനുശാസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.