ജീവനക്കാരുടെ ഐ.എം.എ ബ്ലഡ്​ ബാങ്ക്​ സമരം 11 ദിവസം പിന്നിട്ടു

തൃശൂർ: ഐ.എം.എ ബ്ലഡ്​ ബാങ്കിന്​ മുന്നിൽ ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല സമരം 12ാം ദിവസത്തിലേക്ക്​. ശമ്പളവര്‍ധന നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചും സ്ഥാപനത്തില്‍ അഴിമതി ആരോപിച്ചുമാണ് സമരം. 17ന്​ ബ്ലഡ് ​ബാങ്ക്​ അധികൃതരും ജീവനക്കാരും തമ്മിൽ വീണ്ടും ചർച്ച നടക്കും. 12ന്​ ചർച്ച നടന്നിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ഒരു വര്‍ഷമായി സ്ഥാപനം നഷ്ടത്തിലാണെന്നും ‌അടച്ചുപൂട്ടുമെന്നും മാനേജ്മെന്‍റ് അറിയിച്ചതിനെത്തുടര്‍ന്നാണ് സമരം തുടങ്ങിയത്​. ഒരുകോടിയോളം രൂപ നിക്ഷേപമായി ഉണ്ടായിരുന്ന സ്ഥാപനത്തില്‍ ഇത്രയേറെ നഷ്ടം എങ്ങനെ വന്നെന്നാണ് സമരക്കാര്‍ ചോദിക്കുന്നത്. 2013ന്​ ശേഷം ശമ്പളവര്‍ധന നടപ്പാക്കിയിട്ടില്ലെന്നും തൊഴിലാളികള്‍ക്ക് നിയമാനുസൃത ആനുകൂല്യങ്ങൾ കിട്ടുന്നില്ലെന്നും പരാതിയുണ്ട്. 1997-2002 പദ്ധതി ഭാഗമായി ജനകീയ പങ്കാളിത്തത്തോടെയാണ്​ വിൽവട്ടം പഞ്ചായത്തിൽ ബ്ലഡ്​ ബാങ്ക്​ ആരംഭിച്ചത്​. പടം: tcr ima1: ഐ.എം.എ ബ്ലഡ്​ ബാങ്കിന്​ മുന്നിൽ നടക്കുന്ന ജീവനക്കാരുടെ സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.