മലപ്പുറം: ഓണത്തോടനുബന്ധിച്ച് കൺസ്യൂമർ ഫെഡ് ജില്ലയില്‍ 109 ഇടങ്ങളില്‍ വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കും. കണ്‍സ്യൂമര്‍ഫെഡ് ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലും തെരഞ്ഞെടുത്ത ഇടങ്ങളിലുമാണ് വിപണന കേന്ദ്രം നടക്കുക. ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബർ ഏഴുവരെയാണ് ഇവ പ്രവര്‍ത്തിക്കുക. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെ ലഭിക്കും. മറ്റ് ഉൽപന്നങ്ങള്‍ക്ക് 10 മുതല്‍ 40 വരെ ശതമാനം വിലക്കിഴിവുമുണ്ടാകും. ഓണം വരുന്നതോടെ പച്ചക്കറി, പലചരക്ക് സാധനങ്ങൾക്ക് വിലക്കയറ്റം ഉണ്ടാകാറുണ്ട്. വിവിധ സാധനങ്ങളുടെ വിലയില്‍ വലിയ മാറ്റങ്ങളുണ്ടാകും. ഈ ഘട്ടത്തില്‍ ഓണം വിപണന കേന്ദ്രങ്ങള്‍ സാധാരണക്കാരന് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. ഇതിന്‍റെ ഭാഗമായി വിപണന കേന്ദ്രങ്ങളില്‍ മുഴുവന്‍ സാധനങ്ങളുടെയും ലഭ്യത ഉറപ്പുവരുത്താന്‍ സഹകരണ സംഘങ്ങളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. കോട്ടക്കലില്‍ നടന്ന പരിപാടി കണ്‍സ്യൂമര്‍ ഫെഡ് എം.ഡി എം. സലീം ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം ഡെപ്യട്ടി രജിസ്ട്രാര്‍ ശ്രീഹരി അധ്യക്ഷത വഹിച്ചു. കണ്‍സ്യൂമര്‍ ഫെഡ് റീജനൽ മാനേജര്‍ സത്യന്‍, അസി. രജിസ്ട്രാറുമാരായ സുമേഷ്, ജനാർദനന്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.