മകളെ ബന്ധു പീഡിപ്പിച്ചെന്ന വ‍്യാജ പരാതി: പിതാവിനെതിരെ പോക്സോ കേസ്

അമ്മാവനെതിരെ എടുത്ത പോക്സോ കേസ് മരവിപ്പിച്ചു നിലമ്പൂർ: കുടുംബവൈരാഗ‍്യം തീർക്കാൻ, നാല്​ വയസ്സുകാരിയായ മകളെ ബന്ധു പീഡിപ്പിച്ചെന്ന് വ‍്യാജ പരാതി നൽകിയ 27കാരനായ പിതാവിനെതിരെ പോക്സോ വകുപ്പ്​ പ്രകാരം കേസെടുത്തു. പരാതി കെട്ടിച്ചമച്ചതാണെന്ന് ബോധ‍്യപ്പെട്ടതോടെയാണ് വഴിക്കടവ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. ഭാര‍്യസഹോദരൻ പീഡിപ്പിച്ചെന്ന് കാണിച്ച്​ മകളുമായെത്തിയാണ്​ പിതാവ് വഴിക്കടവ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന്​ 35കാരനായ കുട്ടിയുടെ അമ്മാവനെതിരെ പോക്സോ വകുപ്പ്​ പ്രകാരം കേസെടുത്ത്​ നടത്തിയ അന്വേഷണത്തിലാണ്​ പരാതി വ‍്യാജമാണെന്ന് ബോധ‍്യപ്പെട്ടത്. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട പക തീർക്കാൻ കഥ കെട്ടിച്ചമക്കുകയായിരുന്നു. പരാതിയിൽ പറയുന്ന കാര‍്യങ്ങൾ കുട്ടിയെ പഠിപ്പിച്ച് പിതാവ് പറയിപ്പിക്കുകയായിരുന്നെന്ന് പൊലീസ്​ കണ്ടെത്തി. ഇതോടെ അമ്മാവനെതിരെയുള്ള പോക്സോ കേസ് മരവിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.