വേനൽമഴ ബാലോത്സവം

കാടാമ്പുഴ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല സമ്മേളന അനുബന്ധ പരിപാടിയായി കാടാമ്പുഴ യു.പി സ്കൂളിൽ സംഘടിപ്പിച്ച അബൂദബി ശക്തി അവാർഡ് ജേത്രി ഡോ. ഇ.എം. സുരജ ഉദ്ഘാടനം ചെയ്തു. യുവ മജീഷ്യൻ അസ്കർ കാടാമ്പുഴ മാജിക് അവതരിപ്പിച്ചു. ബാലവേദി മുൻ സംസ്ഥാന കൺവീനർ എ. ശ്രീധരൻ 'നമുക്ക് കളിപ്പാട്ടങ്ങളുണ്ടാക്കാം' സെഷൻ അവതരിപ്പിച്ചു. രണ്ടത്താണി ജി.യു.പി സ്കൂൾ അധ്യാപിക സുലൈഖ, കാടാമ്പുഴ യു.പി സ്കൂൾ പ്രധാനാധ്യാപകൻ കുഞ്ഞിപ്പ എന്നിവർ ശാസ്ത്ര പരീക്ഷണങ്ങളുടെ കൗതുക ലോകം തുറന്നു. ചിത്രകാരൻ അനന്തൻ ലയ ചിത്രരചനയുടെ വിവിധ തലങ്ങൾ പരിചയപ്പെടുത്തി. കോട്ടക്കൽ മുരളി 'പാട്ടുകൾ പാടി രസിക്കാം' സെഷൻ അവതരിപ്പിച്ചു. MP VNCY 1 EM Sooraja.jpg അബൂദബി ശക്തി അവാർഡ് ജേത്രി ഡോ. ഇ.എം. സുരജ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.