വളാഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമൻെറ് ഫൈനലിൽ കേരള ടീമിന്‍റെ വിജയത്തിന് വഴിയൊരുക്കി അഭിമാനമായ വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളജ് വിദ്യാർഥി മുഹമ്മദ് സഫ്നാദിന് മാനേജ്‍മെന്റ് കമ്മിറ്റി, സ്റ്റാഫ് അംഗങ്ങൾ, അലുമ്നി, പി.ടി.എ, വിദ്യാർഥികൾ എന്നിവരുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. വാദ്യങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര ഒരുക്കി. കോളജ് കാമ്പസിലെ ചീനിമരച്ചോട്ടിൽ നടന്ന പരിപാടി വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് സംസ്ഥാന പ്രസിഡൻറ് ഡോ. പി.എ. ഫസൽ ഗഫൂർ അനുമോദന പ്രഭാഷണവും ഉപഹാര സമർപ്പണവും നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സി. രാജേഷ് അധ്യക്ഷത വഹിച്ചു. എം.ഇ.എസ് ജില്ല പ്രസിഡൻറ് ഒ.സി. സലാഹുദ്ദീൻ, സെക്രട്ടറി കൈനിക്കര ഷാഫി ഹാജി, പ്രഫ. കെ.പി. ഹസൻ, വി.പി. കുഞ്ഞിമുഹമ്മദ്, സൈനുദ്ദീൻ, കെ.എം. അബ്ദുൽ ഗഫൂർ, ഡോ. പി.സി. സന്തോഷ് ബാബു എന്നിവർ സംസാരിച്ചു. മുഹമ്മദ് സഫ്നാദ് മറുപടി പ്രസംഗം നടത്തി. വൈസ് പ്രിൻസിപ്പൽ പി.പി. ഷാജിദ് സ്വാഗതവും കായിക വിഭാഗം മേധാവി എസ്. ദിനിൽ നന്ദിയും പറഞ്ഞു. MPVNCY 2 Santhosh Trophy Mohd Safnad.jpg വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളജിൽ നൽകിയ സ്വീകരണത്തിൽ എം.ഇ.എസ് സംസ്ഥാന പ്രസിഡൻറ് ഡോ. പി.എ. ഫസൽ ഗഫൂർ സന്തോഷ് ട്രോഫി താരം മുഹമ്മദ് സഫ്നാദിനെ പൊന്നാട അണിയിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.