എടപ്പാൾ: സംസ്ഥാന സർക്കാറിന്‍റെ 'തെളിനീരൊഴുകും നവകേരളം' പരിപാടിയുടെ ഭാഗമായി എടപ്പാൾ പഞ്ചായത്ത് ജലസമിതിയുടെ നേതൃത്വത്തിൽ എടപ്പാൾ ചുങ്കം മുതൽ വെഞ്ചാലിപ്പാടം വരെ . പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി. രാമകൃഷണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് സി.വി. സുബൈദ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് കെ. പ്രഭാകരൻ, ജില്ല പഞ്ചായത്ത് അംഗം അഡ്വ. പി.പി. മോഹൻദാസ്, പഞ്ചായത്ത് സെക്രട്ടറി, കൃഷി ഓഫിസർ, ഹെൽത്ത് ഇൻസ്പെക്ടർ, ജനപ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി. വെഞ്ചാലിപ്പാടം പരിസരത്ത് നടന്ന ജലസഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.വി. സുബൈദ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് കെ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം അഡ്വ. പി.പി. മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.ആർ. അനീഷ്, പഞ്ചായത്തംഗങ്ങളായ ക്ഷമ റഫീഖ്, എ. ദിനേശൻ, കെ.പി. സിന്ധു, ഷിജില, മുനീറ, കൃഷി ഓഫിസർ വിനയൻ, എച്ച്. കെൻസുദ്ദീൻ, അഡ്വ. കോതമ്പത്ത് വിജയൻ, പി.പി. ബിജോയ്, വി.കെ.എം. മജീദ്, വാസുദേവൻ മാസ്റ്റർ, സുദീപ് മോഹൻ തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം.പി. ഷീന സ്വാഗതവും വാർഡ് അംഗം തട്ടാരവളപ്പിൽ പ്രകാശൻ നന്ദിയും പറഞ്ഞു. Photo: MP EDPL എടപ്പാളിൽ നടന്ന ജലനടത്തം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.