'വർഗീയതയും അന്യമത വിദ്വേഷവും: കർശന നടപടി സ്വീകരിക്കണം'

മലപ്പുറം: ബഹുസ്വരതയിലും വിശ്വമാനവികതയിലും ബഹുകക്ഷി ജനാധിപത്യത്തിലും വിശ്വസിക്കുന്ന സമൂഹത്തിൽ വർഗീയതയും അന്യമത വിദ്വേഷവും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന്​ സംയുക്ത സംഘടന നേതാക്കൾ ആവശ്യപ്പെട്ടു. യോഗത്തിൽ ഹാഷിം അൽ ഹദ്ദാദ്‌ തങ്ങൾ (ഹദ്ദാദ്‌ ചാരിറ്റബിൾ ട്രസ്റ്റ്​), വി.എച്ച്. അലിയാർ ഖാസിമി, അഡ്വ. നിയാസ്, ടി.പി. ചെറൂപ്പ (മൗലാന അബുൽകലാം ആസാദ് ഫൗണ്ടേഷൻ), ഡോ. ഖസിമുൽ ഖാസിമി (ധർമരാജ്യവേദി കേരള), അഡ്വ. ദാനിഷ്, പ്രഫ. ഓമാനൂർ മുഹമ്മദ്‌, അഡ്വ. എൻ.കെ. മജീദ് (കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ), ഡോ. അബ്ദുൽ നാസിർ അസ്ഹരി, ശംസുദ്ദീൻ ഖാസിമി (ജംഇയ്യതുൽ ഉലമ എ ഹിന്ദ്), ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ (ഗ്ലോബൽ പീസ് ട്രസ്റ്റ്), ഡി. രഘു (കേരള ആത്മവിദ്യാസംഘം) എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.