കരിപ്പൂർ സ്വകാര്യവത്കരണം: നിരക്ക് വർധിക്കാൻ ഇടയാക്കും -ചേംബർ മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിന്‍റെ സ്വകാര്യവത്കരണം യാത്രക്കാരുടെ നിരക്കുകൾ വർധിക്കാൻ കാരണമാവുമെന്ന് മലപ്പുറം ചേംബർ ഓഫ് കോമേഴ്‌സ്. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ ഒന്നിലധികം പ്രശ്നങ്ങൾ നേരിടുന്ന കരിപ്പൂരിൽ സ്വകാര്യവത്കരണം വരുന്നതോടെ യാത്രക്കാരുടെ നിരക്കുകൾ വർധിക്കുന്നത് വിമാനത്താവളത്തിന്‍റെ വളർച്ചയെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്ന് ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്‍റ് കെ.വി. അൻവർ പറഞ്ഞു. കരിപ്പൂരിന്‍റെ ശാസ്ത്രീയ വികസനത്തിനാവശ്യമായ കാര്യങ്ങൾക്ക് മാത്രം ഊന്നൽ നൽകിയുള്ള നടപടികൾ കേന്ദ്ര സർക്കാറിന്‍റെ ഭാഗത്തുനിന്നും ഉണ്ടാവാൻ ജില്ലയിലെ ജനപ്രതിനിധികളുടെ ഇടപെടൽ അനിവാര്യമാണെന്നും ചേംബർ ഭാരവാഹികൾ പറഞ്ഞു. സെക്രട്ടറി കെ.പി. റിയാസ് ബാബു, മുൻ പ്രസിഡന്‍റുമാരായ ഖാലിദ് പുതുശ്ശേരി, ഡോ. ജോർജ് ജേക്കബ്, വൈസ് പ്രസിഡന്‍റുമാരായ കെ.ടി. മുഹമ്മദലി, മേജർ രവി നായർ, എക്സിക്യൂട്ടിവ് അംഗം ടി. മുഹമ്മദ് അലി, ചേംബർ മെംബർ അഡ്വ. ഫസൽ പറമ്പാടൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.