ഗുരുവായൂര്‍: നാടക നടന്മാരുടെയും സാങ്കേതിക പ്രവർത്തകരുടെയും കൂട്ടായ്മയായ 'അരങ്ങും അണിയറയും' മൂന്നാം സംസ്ഥാന സമ്മേളനം എന്‍.കെ. അക്ബര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബിജു രാജഗിരി അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷൻ എം. കൃഷ്ണദാസ് മുഖ്യാതിഥിയായി. എ. സായിനാഥന്‍, കെ.പി.എ. റഷീദ്, ദാസ് പള്ളിപ്പുറം, സുധീര്‍ ബാബു, ലത്തീഫ് പത്തനാപുരം, മിനി ഏഴുകോണ്‍ എന്നിവര്‍ സംസാരിച്ചു. കുടുംബസംഗമം നടി സീമ ജി. നായര്‍ ഉദ്ഘാടനം ചെയ്തു. നടന്‍ ശിവജി ഗുരുവായൂര്‍ അധ്യക്ഷത വഹിച്ചു. നാടകത്തില്‍ സമഗ്ര സംഭാവനക്കുള്ള പുരസ്കാരങ്ങള്‍ പൂഞ്ഞാര്‍ ശങ്കരൻകുട്ടിക്കും പൗര്‍ണമി ശങ്കറിനും നല്‍കി. നാടകരംഗത്തെ മികച്ച പ്രതിഭകള്‍ക്ക് ഉപഹാരങ്ങളും നല്‍കി. ഭാരവാഹികൾ: ബിജു രാജഗിരി (പ്രസി), മിനി ഏഴുകോണ്‍, ചന്ദ്രേഷ് പറവൂര്‍ (വൈസ് പ്രസി), സുധീര്‍ ബാബു (സെക്ര), ദാസ് പള്ളിപ്പുറം, മനു പയ്യന്നൂര്‍ (ജോ. സെക്ര.), വിജയന്‍ ചാത്തന്നൂര്‍ (ട്രഷ). ചിത്രം tct gvr nadakam 'അരങ്ങും അണിയറയും' സംസ്ഥാന പ്രസിഡന്‍റ് ബിജു രാജഗിരി, സെക്രട്ടറി സുധീര്‍ ബാബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.