മാസ്റ്റേഴ്സ് വോളി: പ്രതാപൻ എം.പി നയിക്കും

തൃശൂർ: ഡൽഹിയിൽ നടക്കുന്ന രണ്ടാമത് ദേശീയ ഖേലോ മാസ്റ്റേഴ്സ് ഗെയിംസിൽ പങ്കെടുക്കുന്ന കേരള വോളിബാൾ ടീമിനെ ടി.എൻ. പ്രതാപൻ എം.പി നയിക്കും. ടീമിലെ മറ്റു അംഗങ്ങൾ: കെ.ആർ. സാംബശിവൻ, ടി.എച്ച്. അബ്​ദുൽ മജീദ്, രാധാകൃഷ്ണൻ, പി.വി. ഡേവി, സി.ഐ. കാസിം, പി.സി. രവി, സുഗതൻ തൈവളപ്പിൽ. കോച്ച്: പി.എസ്​. സുമൻ കുമാർ. കോ. മാനേജർ: കെ.ജി കൃഷ്ണനുണ്ണി. ഖേലോ മാസ്​റ്റേഴ്സ് ഗെയിംസ് ഫൗണ്ടേഷന്റെ അഭിമുഖ്യത്തിൽ ഡൽഹിയിൽ ഏപ്രിൽ 30 മുതൽ മേയ് മൂന്ന്​ വരെയാണ് മത്സരങ്ങൾ നടക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.