ചേളാരി ഐ.ഒ.സി പ്ലാന്റിലെ തൊഴിലാളിസമരം മാറ്റിവെച്ചു

വർധിപ്പിച്ച വേതനം മേയ് 30നകം നൽകാൻ നിർദേശം തേഞ്ഞിപ്പലം: ഇന്ത്യൻ ഓയിൽ കോർപറേഷൻ ചേളാരി പാചകവാതക ബോട്ട്ലിങ്​ പ്ലാന്റിലെ ട്രക്ക് തൊഴിലാളികൾ മേയ് നാലു മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല സമരം മാറ്റിവെച്ചു. ജില്ല ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. മേയ് 30നകം ട്രക്ക് തൊഴിലാളികൾക്ക് കരാർ പ്രകാരം വർധിപ്പിച്ച വേതനം ലഭ്യമാക്കണമെന്ന്​ നിർദേശം നൽകി. അല്ലെങ്കിൽ ട്രക്ക് ഉടമകൾക്കെതിരെ നടപടികൾ എടുക്കും. ശമ്പളം നൽകാത്ത ട്രക്കുടമകൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും. ഇവർക്കെതിരെ പ്ലാന്‍റിലെ ടെൻഡർ റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇതിനായി ശിപാർശ ചെയ്യാനും ചർച്ചയിൽ തീരുമാനമായി. തൊഴിലാളികൾക്ക് വേതന വർധന നൽകാത്തവരുടെ വിവരങ്ങൾ കൈമാറാൻ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ്, ബി.കെ.എസ് യൂനിയനുകൾക്ക് നിർദേശം നൽകി. ചർച്ചയിൽ സി.കെ. ഹരിദാസൻ, അഡ്വ. കെ.ടി. വിനോദ്കുമാർ, വി. സുരേഷ്, പി. അരുൺകുമാർ, പി.എം.ഡി. ഫൈസൽ, ടി.പി. സുരേന്ദ്രനാഥൻ, വി. റിജു, പി. അഷ്റഫ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.