പാലക്കാട്: ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ കരുതൽ തടങ്കൽ എന്ന പേരിൽ നിരവധി പ്രവർത്തകരെയാണ് വീടുകളിൽനിന്ന് കൊണ്ടുപോയി അറസ്റ്റ് ചെയ്യുന്നതെന്ന് എസ്.ഡി.പി.ഐ ജില്ല നേതൃയോഗം കുറ്റപ്പെടുത്തി. കേസ് അന്വേഷണത്തിന്‍റെ പേരിൽ പൊലീസ് നടത്തുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ആർ.എസ്.എസിന് വേണ്ടിയുള്ള ഇത്തരം പൊലീസ് അതിക്രമങ്ങൾ ഉടൻ അവസാനിപ്പിക്കണം. ജില്ല പ്രസിഡന്‍റ് ഷെഹീർ ചാലിപ്പുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.കെ. ഉസ്മാൻ, അജ്മൽ ഇസ്മാഈൽ, സംസ്ഥാന സമിതി അംഗം എസ്.പി. അമീറലി, ജില്ല ജനറൽ സെക്രട്ടറി കെ.ടി. അലവി, സെക്രട്ടറി വാസു വല്ലപ്പുഴ, അലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.