യാത്രയയപ്പിന്​ വാഹനങ്ങളുമായി എത്തിയ വിദ്യാർഥികൾ പൊലീസ്​ വലയിൽ കുടുങ്ങി

യാത്രയയപ്പിന്​ വാഹനങ്ങളുമായി എത്തിയ വിദ്യാർഥികൾ പൊലീസ്​ വലയിൽ കുടുങ്ങി പാണ്ടിക്കാട്: പ്ലസ്ടു യാത്രയയപ്പിന് വിദ്യാലയങ്ങളിലേക്ക് ഇരുചക്ര വാഹനങ്ങളുമായി എത്തിയ വിദ്യാർഥികൾ പാണ്ടിക്കാട്​ പൊലീസിന്‍റെ വലയിൽ കുടുങ്ങി. പാണ്ടിക്കാട് ഗവ.​ ഹയർ സെക്കൻഡറി സ്കൂൾ, പന്തല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 12 വാഹനങ്ങളാണ്​ പിടികൂടിയത്. പ്രായപൂർത്തിയാകാതെ വാഹനമോടിക്കൽ, മതിയായ രേഖകൾ ഇല്ലാതിരിക്കൽ, മൂന്ന് പേർ യാത്ര ചെയ്യൽ എന്നിവ ക​െണ്ടത്തിയതിനെ തുടർന്നാണ് പൊലീസ് വാഹനങ്ങൾ പിടികൂടിയത്. സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. റഫീഖിന്‍റെ നിർദേശ പ്രകാരം എസ്.ഐമാരായ ഇ.എ. അരവിന്ദൻ, കെ.കെ. തുളസി, പി. സുനീഷ് എന്നിവരടങ്ങുന്ന സംഘമാണ് വാഹന വേട്ട നടത്തിയത്. പടം me pnkd 4 students bike പാണ്ടിക്കാട് പൊലീസ് വിദ്യാലയങ്ങളിൽ നിന്ന് പിടികൂടിയ വാഹനങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.