രചന മത്സരങ്ങളും സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു

രചന മത്സരങ്ങളും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു കീഴാറ്റൂർ: മഞ്ചേരി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിക്ക് കീഴിൽ മാർച്ച്‌ അഞ്ചുമുതൽ മേയ്‌ 30 വരെ നടത്തുന്ന 'മേളം -2022' കലാ-കായിക-സാംസ്‌കാരിക മാമാങ്കത്തിന്റെ ഭാഗമായി 'ലയം' പേരിൽ രചന മത്സരങ്ങളും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു. കീഴാറ്റൂർ പൂന്താനം സ്മാരക എ.യു.പി സ്കൂളിൽ നടന്ന ചടങ്ങ് മുൻ മന്ത്രി വണ്ടൂർ നിയോജക മണ്ഡലം എം.എൽ.എ എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മഞ്ചേരി നിയോജക മണ്ഡലം പ്രസിഡന്റ് ആസാദ്‌ തമ്പാനങ്ങാടി അധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി ജനറൽ സെക്രട്ടറി വി. സുധാകരൻ, കെ.പി.സി.സി മെംബർ അഡ്വ. ബെന്നി തോമസ്, ഡി.സി.സി സെക്രട്ടറി അസീസ് ചീരാൻതൊടി, പി.ആർ. രോഹിൽനാഥ്‌, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ അബ്ദുല്ല, നാസർ പുതുക്കുന്നൻ, മുൻ ബ്ലോക്ക് പ്രസിഡന്റ് നാരായണനുണ്ണി മാസ്റ്റർ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി രാമദാസ് കീഴാറ്റൂർ, മോഹനൻ മാസ്റ്റർ, ബാലകൃഷ്ണൻ മാസ്റ്റർ, മൊയ്തീൻ, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഹനീഫ എന്നിവർ സംസാരിച്ചു. രചന മത്സരങ്ങൾക്ക് കൺവീനർ കൃഷ്ണദാസ് വടക്കെയിൽ, നാരായണൻ തൃക്കലങ്ങോട്, വിനീഷ് എന്നിവർ നേതൃത്വം നൽകി. പടം mc mltr 1 yuth con മഞ്ചേരി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രചന മത്സരങ്ങളും സമൂഹ നോമ്പുതുറയും എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.