ജമാഅത്തുൽ ഉലമ ഇ ഹിന്ദ് ബി.ജെ.പി അനുകൂല സംഘടനയെന്ന്; സംസ്ഥാന നേതാക്കൾ സംഘടന വിട്ടു

കാളികാവ്: ജമാഅത്തുൽ ഉലമ ഇ ഹിന്ദ് എന്ന ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സഘടന ബി.ജെ.പി അനുകൂലമാണെന്നാരോപിച്ച് സംസ്ഥാന നേതാക്കൾ സംഘടനയിൽ നിന്ന്​ രാജിവെച്ചു. സംസ്ഥാന പ്രസിഡന്‍റ്​ എ.പി. മുഹമ്മദ് സഹൽ ഫൈസി, സംസ്ഥാന ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ തങ്ങൾ എന്നിവരാണ് രാജിവെച്ചതായി വാർത്തസമ്മേളനത്തിൽ അറിയിച്ചത്​. സംഘടനയുടെ കേരള ഘടകം ജനുവരി മാസത്തിൽ രൂപവത്​കരിച്ചിരുന്നു. ന്യൂനപക്ഷങ്ങൾക്കും മുഅല്ലിം സമൂഹത്തിനും ആനുകൂല്യങ്ങൾ നേടിയെടുക്കുക എന്ന ലക്ഷ്യമാണെന്നാണ് സംഘടന അറിയിച്ചിരുന്നതെന്ന് ഇവർ പറഞ്ഞു. എന്നാൽ, 23ന് തിരൂരിൽ നടന്ന ഇഫ്താർ മീറ്റിൽ ജമാഅത്തുൽ ഉലമ ഇ ഹിന്ദ് ബി.ജെ.പി അനുകൂല സംഘടനയെന്ന് വ്യക്തമായെന്നും ഇവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.