സൈറ്റ് വാഴക്കാട് പുതിയ പദ്ധതികൾക്ക് രൂപം നൽകി

സൈറ്റ് വാഴക്കാട് പുതിയ പദ്ധതികൾക്ക് രൂപംനൽകി വാഴക്കാട്: സൈറ്റ് വാഴക്കാടിന്‍റെ 2022-23 വർഷത്തെ വാർഷിക പദ്ധതി പ്രഖ്യാപിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് വേറിട്ട രീതിയിലുള്ള കരിയർ ഗൈഡൻസ്, സാഗി-സെൻഫിൽ പദ്ധതിയുമായി ബന്ധപ്പെടുത്തി ഹയർ സെക്കൻഡറി വിഭാഗത്തിൽ ജീവിത നൈപുണി പരിശീലനം, സാമ്പത്തിക പിന്നാക്കക്കാർക്ക് സ്കോളർഷിപ്പും ദ്രുത പരിശീലനവും, കൂടാതെ കരിയർ ക്ലിനിക് എന്നീ പദ്ധതികളാണ് അംഗീകരിച്ചത്. ദാറുൽ ഉലൂം കാമ്പസിൽ നടന്ന യോഗത്തിൽ പ്രസിഡന്‍റ്​ ഡോ. എ.കെ. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. പി. അഷ്റഫ്, ടി.കെ. അബ്ദുൽ ബാരി, ബി.പി.എ. റഷീദ്, ബി.പി.എ. ബഷീർ, പി. സുഫൈൽ, കെ. അൻവർ, ഡോ. അബ്ദുൽ ജബ്ബാർ, കെ. ആലി, കെ.പി. ഫൈസൽ, കെ.എം. അയ്യൂബ്, എം.പി. മുഹമൂദ്, എം.കെ. മഹമൂദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.