വളന്‍റിയര്‍ സംഗമവും ലോഗോ പ്രകാശനവും കൊണ്ടോട്ടി: താലൂക്ക് ദുരന്ത നിവാരണ സേനയുടെ ആഭിമുഖ്യത്തില്‍ കൊണ്ടോട്ടിയില്‍ വളന്‍റിയര്‍ സ്നേഹ സംഗമവും കൂട്ടായ്മയുടെ ലോഗോ പ്രകാശനവും സംഘടിപ്പിച്ചു. ടി.വി. ഇബ്രാഹിം എം.എല്‍.എ സംഗമം ഉദ്ഘാടനം ചെയ്തു. ഷാഹുല്‍ ഹമീദ് ഐ.പി.എസ്, ഡെപ്യൂട്ടി കലക്ടര്‍ കെ.പി. ജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് താലൂക്ക് ദുരന്തനിവാരണ സേനയുടെ ലോഗോ പ്രകാശനം ചെയ്തു. ടി.ഡി.ആര്‍.എഫ് ചീഫ് കോഓഡിനേറ്റര്‍ ഉമറലി ശിഹാബ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടര്‍ ആര്‍. മഹാലിംഗം വിശിഷ്ടാതിഥിയായി. ഡിവൈ.എസ്.പി കെ. അഷ്‌റഫ്, സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് എ.വി. കിഷോര്‍ കുമാര്‍, നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹറാബി, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെമ്പന്‍ മുഹമ്മദലി, തഹസില്‍ദാര്‍ പി. അബൂബക്കര്‍, പി.ഡബ്ല്യു.ഡി അസി. എൻജിനീയര്‍ ഇന്‍സാഫ് തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംബന്ധിച്ചു. ജനകീയ ഇഫ്താര്‍ വിരുന്നോടെയാണ് പരിപാടിക്കു സമാപനമായത്. പടം me & mt kdy 1 tdrf: കൊണ്ടോട്ടി താലൂക്ക് ദുരന്തനിവാരണ സേനയുടെ ലോഗോ പ്രകാശനം ഷാഹുല്‍ ഹമീദ് ഐ.പി.എസ്, ഡെപ്യൂട്ടി കലക്ടര്‍ കെ.പി. ജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.