വൃക്കരോഗികള്‍ക്ക് തണലായി ക്ഷേത്രം ഭാരവാഹികള്‍ ശിഹാബ് തങ്ങള്‍ സ്മാരക ഡയാലിസിസ് സെന്ററിന് സഹായധനം കൈമാറി

കൊണ്ടോട്ടി: സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്ന വൃക്കരോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് സേവനം നല്‍കുന്ന കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനത്തിനു കൈത്താങ്ങായി അയ്യപ്പ, സുബ്രഹ്‌മണ്യ, ശിവക്ഷേത്രം ഭാരവാഹികള്‍ രംഗത്തെത്തി. ജാതിമത ഭേദമില്ലാതെ സാമൂഹിക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിശ്വാസികളില്‍നിന്നു സമാഹരിച്ച തുക ക്ഷേത്രം ഭാരവാഹികള്‍ ഡയാലിസിസ് കേന്ദ്രം അധികൃതര്‍ക്ക് കൈമാറി. ക്ഷേത്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി എ. വേലായുധന്‍ ഡയാലിസിസ് കേന്ദ്രം കൊണ്ടോട്ടി കോഓഡിനേറ്റര്‍ ബഷീര്‍ തൊട്ടിയന് തുക കൈമാറി. 41 മെഷീനുകളിലായി 246 പേര്‍ക്കാണ് കേന്ദ്രത്തില്‍ ഇപ്പോള്‍ സൗജന്യ ഡയാലിസിസ് നടക്കുന്നത്. എട്ടു വര്‍ഷത്തിനകം ഒരു ലക്ഷത്തോളം പേര്‍ക്കാണ് ഇത്തരത്തിലുള്ള ജനകീയ ഇടപെടലോടെ സൗജന്യ ഡയാലിസിസ് നടത്താനായത്. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പിന്തുണയാണ് മാനവികതയിലൂന്നിയുള്ള ജീവന്‍രക്ഷാ പ്രവര്‍ത്തനത്തിനു കരുത്തു പകരുന്നതെന്ന് ഡയാലിസിസ് കേന്ദ്രം ഭാരവാഹികള്‍ പറഞ്ഞു. കെ.കെ. സുരേഷ്, പി. ഹരിദാസന്‍, പി.എ. ജബ്ബാര്‍ ഹാജി, പി.വി. മൂസ തുടങ്ങിയവര്‍ സംബന്ധിച്ചു. പടം me kdy 1 fund: കൊണ്ടോട്ടി അയ്യപ്പ, സുബ്രഹ്‌മണ്യ, ശിവക്ഷേത്രം കമ്മിറ്റി ജനറല്‍ സെക്രട്ടറി എ. വേലായുധന്‍ ശിഹാബ് തങ്ങള്‍ സ്മാരക ഡയാലിസിസ് കേന്ദ്രത്തിനുള്ള സഹായധനം കോഓഡിനേറ്റര്‍ ബഷീര്‍ തൊട്ടിയന് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.