അറ്റകുറ്റപ്പണി വൈകുന്നതാണ് കാരണം മഞ്ചേരി: ഗവ. മെഡിക്കൽ കോളജിൽ കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിക്ക് (കെ.എച്ച്.ആർ.ഡബ്ല്യൂ.എ) കീഴിലുള്ള പേ വാർഡിന് ആവശ്യക്കാരേയുണ്ടായിട്ടും തുറക്കാൻ നടപടിയില്ല. മുറികളിൽ നടക്കുന്ന അറ്റകുറ്റപ്പണി വൈകുന്നതാണ് കാലതാമസം നേരിടാൻ കാരണം. ദിനേന ഒട്ടേറെ പേരാണ് മുറികൾ ചോദിച്ചെത്തുന്നത്. ഫോൺ വഴിയും അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ, അറ്റകുറ്റപ്പണി പൂർത്തിയാവാതെ തുറക്കേണ്ടെന്നാണ് അധികൃതരുടെ നിലപാട്. 40 മുറികളാണ് ഇവിടെയുള്ളത്. എന്നാൽ, മുഴുവൻ മുറികളിലും അറ്റകുറ്റപ്പണി ഇല്ലെന്നാണ് വിവരം. പ്രവൃത്തി നടക്കാത്ത മുറികൾ തുറന്നുകൊടുത്താൽ രോഗികൾക്ക് ആശ്വാസമാകും. 2020ൽ അറ്റകുറ്റപ്പണി നടത്തി രോഗികൾക്ക് തുറന്നുകൊടുക്കാനിരിക്കുന്നതിനിടയിൽ കോവിഡ് ചികിത്സക്കായി ആശുപത്രി കെട്ടിടം ഏറ്റെടുത്തിരുന്നു. രണ്ട് വർഷത്തിന് ശേഷം കഴിഞ്ഞ മാർച്ച് 15നാണ് കെട്ടിടം സൊസൈറ്റിക്ക് വിട്ടുകിട്ടിയത്. ചിലതിൽ ശുചിമുറികളിലെ ടൈലുകൾ പൊട്ടിയിട്ടുണ്ട്. ചെറിയ ഇലക്ട്രിക്, പ്ലംബിങ് ജോലികളും ബാക്കിയാണ്. സ്പെഷൽ -അഞ്ച്, ഡീലക്സ് -18, എ ടൈപ് -17 എന്നിങ്ങനെയാണ് മുറികളുടെ കണക്ക്. അറ്റകുറ്റപ്പണിക്ക് എസ്റ്റിമേറ്റ് തയാറാക്കി അനുമതി ലഭിച്ചാൽ പ്രവൃത്തി ഉടൻ തുടങ്ങുമെന്ന് റീജ്യനൽ മാനേജർ പറഞ്ഞു. വേഗത്തിൽ തുറന്നുകൊടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.