ട്രെയിൻ തട്ടി വിദ്യാർഥിനിയുടെ മരണത്തിൽ ദൂരുഹത; വീട്ടുകാർ പൊലീസിന് പരാതി നൽകി

കുറ്റിപ്പുറം: ചെമ്പിക്കൽ ഹംസപ്പടിയിൽ ട്രെയിൻ തട്ടി വിദ്യാർഥിനി മരിച്ച സംഭവത്തിൽ വീട്ടുകാർ പൊലീസിന് പരാതി നൽകി. പാഴൂർ ഹെൽത്ത് സെന്‍ററിന് സമീപത്തെ വട്ടപ്പറമ്പിൽ മുഹമ്മദ് കുട്ടിയുടെ മകൾ തഹാനിയാണ്​ (20) മരിച്ചത്. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തിലെ ദുരൂഹതകൾ നീക്കാൻ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന്​ കുറ്റിപ്പുറം പൊലീസ് അന്വേഷണം ഊർജിതമാക്കി. ദുരൂഹതകൾ സംബന്ധിച്ച് ബന്ധുക്കൾ ചില നിർണായക സൂചനകൾ പൊലീസിന് നൽകിയതായി അറിയുന്നു. മരണം സംബന്ധിച്ച് നാട്ടുകാരും ആക്ഷേപങ്ങളും സംശയങ്ങളും ഉന്നയിക്കുന്നുണ്ട്. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പാഴൂർ-നരിക്കുളം മേഖലയിലെ നാട്ടുകാർ സർവകക്ഷി ആക്ഷൻ കമ്മിറ്റി രൂപവത്​കരിക്കാൻ ഒരുങ്ങുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.