നാവാമുകുന്ദ ക്ഷേത്രത്തിൽ ദശദിനോത്സവം തുടങ്ങി

തിരുനാവായ: നാവാമുകുന്ദ ക്ഷേത്രത്തിലെ ദശദിനോത്സവം കൊടിയേറി. മുളയിടൽ ചടങ്ങിനു ശേഷം ട്രസ്റ്റി സാമൂതിരി രാജയുടെ പ്രതിനിധിയിൽനിന്ന് പട്ടും പവിത്രവും സ്വീകരിച്ചാണ് തന്ത്രി കൽപ്പുഴ തിരുമേനി കൊടിയേറ്റം നടത്തിയത്. വ്യാഴാഴ്ച പുലർച്ചെ മൂന്നിന് വിഷുക്കണി ദർശനത്തോടെയാണ് ക്ഷേത്രം ഉണർന്നത്. വിഷുക്കണി ദർശനത്തിനും കലവറ നിറക്കുന്നതിനും ഉത്സവത്തിന്‍റെ മുന്നോടിയായി നടന്ന ദ്രവ്യ കലശത്തിന്‍റെ സമാപനത്തിലെ ബ്രഹ്മകലശാഭിഷേക സമയത്ത് തൊഴാനും നിരവധി ഭക്തരെത്തി. രാവിലെ തിരുനാവായ ശങ്കര മാരാരുടെ അഷ്ടപദിയും ഉണ്ടായി. കൊടിയേറ്റത്തിനു ശേഷം തിരൂർ തെക്കുമ്മുറി സൗപർണിക നൃത്തകലാ ക്ഷേത്രത്തിന്‍റെ നൃത്തനൃത്യങ്ങൾ അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.