കീഴുപറമ്പ്: ഖുർആൻ അവതരണം കൊണ്ട് പവിത്രമാക്കപ്പെട്ട റമദാൻ മാസത്തിൽ വിശുദ്ധ ഖുർആന്‍റെ നിർദേശങ്ങൾക്കനുസരിച്ച് ജീവിതം കെട്ടിപ്പടുക്കണമെന്ന് ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയ ശരീഅ ഫാക്കൽറ്റി ഡീൻ സമീർ കാളികാവ് പറഞ്ഞു. ജമാഅത്തെ ഇസ്ലാമി അരീക്കോട് ഏരിയ സംഘടിപ്പിച്ച ഖുർആൻ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രബോധനം എക്സിക്യൂട്ടിവ് എഡിറ്റർ അഷ്റഫ് കീഴുപറമ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി വി. ഷഹീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ. അബ്ദുൽ ഖാദർ, പ്രോഗ്രാം കൺവീനർ പ്രഫ. എം.കെ. മാസ്റ്റർ എന്നിവർ സംസാരിച്ചു. പി.വി. അബ്ദുറഹ്മാൻ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.