പശു വിതരണവും ഊരുകൂട്ടവും

പൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമപഞ്ചായത്തിൽ പട്ടിക വർഗക്കാർക്കുള്ള പാട്ടക്കരിമ്പ് കോളനിയിൽ നടന്നു. ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് 20 പട്ടികവർഗ കുടുംബങ്ങൾക്ക് കറവ പശുക്കളെ വിതരണം ചെയ്തത്. കൂടാതെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴുത്ത് നിർമാണവും ആരംഭിച്ചു. 50,000 രൂപ വിലയുള്ള പത്ത് ലിറ്ററിന് മുകളിൽ ദിനംപ്രതി പാൽ ലഭിക്കുന്ന പശുക്കളെയാണ് വിതരണം ചെയ്തത്. കുടിവെള്ള ലഭ്യത ഉറപ്പുവരുത്താനും കോളനികളിൽ വൈദ്യുതി എത്തിക്കാനുമുള്ള നടപടി വേഗത്തിലാക്കണമെന്ന് ഊരുകൂട്ടത്തിൽ ആവശ്യമുയർന്നു. തൊഴിലുറപ്പ് പദ്ധതിയിൽ കാളികാവ് ബ്ലോക്ക് പഞ്ചായത്തിൽനിന്ന് മികച്ച മേറ്റായി തെരഞ്ഞെടുത്ത പാട്ടക്കരിമ്പ് കോളനിയിലെ വിദ്യയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനിത രാജു അധ‍്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ‍്യക്ഷരായ അബ്ദുൽ ഹമീദ് ലബ്ബ, എ.കെ. ഉഷ, കെ. അനിഷ്, പഞ്ചായത്ത് അംഗങ്ങളായ എം.ടി. നാസർബാൻ, സമീന ഇല്ലിക്കൽ, സുലൈഖ കൊളക്കാടൻ, നിഷാദ് പൊട്ടേങ്ങൽ, എൻ. വിഷ്ണു, കെ.ടി. രാജശ്രീ, എം.എ. റസാഖ്, പഞ്ചായത്ത് സെക്രട്ടറി പി.ബി. ഷാജു, വെറ്ററിനറി സർജൻ ഡോ. ജിബിൻ ജോർജ് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോppm2 അമരമ്പലത്ത് പട്ടികവർഗക്കാർക്കുള്ള പശു വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.