പണിമുടക്ക്​: കടകൾ തുറക്കാൻ പൊലീസ്​ സംരക്ഷണം വേണം -വ്യാപാരികൾ

മലപ്പുറം: മാർച്ച് 28, 29 തീയതികളിലെ ദേശീയ പണിമുടക്കിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ പൊലീസ്​ സംരക്ഷണം നൽകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ്​ പി. കുഞ്ഞാവു ഹാജി ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണം മൂലം കഴിഞ്ഞ രണ്ടുവർഷം കടകമ്പോളങ്ങൾക്ക്​ പൂർണമായോ ഭാഗികമായോ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ല. രൂക്ഷമായ സാമ്പത്തികമാന്ദ്യം കാരണം കടുത്ത പ്രതിസന്ധിയിലായ വ്യാപാരികൾ സാമ്പത്തിക വർഷാവസാനത്തിൽ ഞായറാഴ്ച ഉൾപ്പെടെ തുടർച്ചയായി മൂന്ന് ദിവസങ്ങൾ അടച്ചിടേണ്ടിവരും. ഈ സാഹചര്യത്തിൽ പൊലീസ്​ സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട്​ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്​. പൊതുജനങ്ങളും ട്രേഡ് യൂനിയനുകളും പിന്തുണയും സഹായവും നൽകണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.