വാഴക്കാട്: ഊർക്കടവിൽ ചാലിയാർ പുഴ സംരക്ഷണ ഏകോപന സമിതി സംഘടിപ്പിച്ച ലോക ജലദിനാചരണം ഇല്യാസ് ഉദ്ഘാടനം ചെയ്തു. അഡ്വ. പി.എ. പൗരൻ അധ്യക്ഷത വഹിച്ചു. കേരള നദീ സംരക്ഷണ സമിതി സെക്രട്ടറി ടി.വി. രാജൻ ജലദിന സന്ദേശം കൈമാറി. എൻ.എസ്.എസ് വളന്‍റിയർമാർ, സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. കാരാട്: തിരുത്തിയാട് അസോസിയേഷൻ ഓഫ് സോഷ്യൽ സർവിസ് ജലദിന സംഗമം നടത്തി. പ്രവർത്തകരുടെ വീടുകളിൽ തണ്ണീർകുടങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചു. സംഗമം ടാസ് പ്രസിഡന്റ് ഹാരിസ് ഉദ്ഘാടനം ചെയ്തു. ഫാരിസ്, ഫർഹാൻ, ഫവാസ്, താഹ റഷാദ്, കൃശോബ്, ഫുആദ് എന്നിവർ സംസാരിച്ചു. എടവണ്ണപ്പാറ: ചീക്കോട് പഞ്ചായത്തിലെ ജൽജീവൻ മിഷന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എളങ്കയിൽ മുംതാസ് ഉദ്ഘാടനം ചെയ്തു. പി. ലത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ മുബശ്ശിർ, പി. ഷാഹിന, മുഹമ്മദ് നവാസ് എന്നിവർ സംസാരിച്ചു. me chaliyar puzha ഊർക്കടവിൽ ചാലിയാർ പുഴ സംരക്ഷണ ഏകോപന സമിതി സംഘടിപ്പിച്ച ജലദിനാചരണം പരിപാടി ഇല്യാസ് ഉദ്ഘാടനം ചെയ്യുന്നു 'പാസ്വേഡ്' ക്യാമ്പ് തുടങ്ങി മഞ്ചേരി: സംസ്ഥാന സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ നേതൃത്വത്തിൽ മഞ്ചേരി എച്ച്.എം.വൈ ഹയർ സെക്കൻഡറി സ്കൂളിൽ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി 'പാസ് വേഡ്' വ്യക്തിത്വ വികസന ക്യാമ്പ് തുടങ്ങി. നഗരസഭാധ്യക്ഷ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് പി.എം. നാസർ അധ്യക്ഷത വഹിച്ചു. മൈനോറിറ്റി കോച്ചിങ് സെന്‍റർ പ്രിൻസിപ്പൽ പി. റജീന, സ്കൂൾ പ്രിൻസിപ്പൽ സി.കെ. സാലിഹ്, പ്രധാനാധ്യാപകൻ കെ.എം. അബ്ദുൽ ഷുക്കൂർ, പി. കുഞ്ഞിമുഹമ്മദ്, കെ. അബ്ദുല്ല, എം. അംബിക എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.