ബി.ജെ.പി ധർണ

വളാഞ്ചേരി: കാവനൂരിലെ പെൺകുട്ടിക്ക് നീതി ഉറപ്പു വരുത്തണം എന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കുറ്റിപ്പുറം മണ്ഡലം കമ്മിറ്റി വളാഞ്ചേരിയിൽ ജനകീയ ധർണ നടത്തി. മഹിള മോർച്ച ജില്ല പ്രസിഡൻറ് ദീപ പുഴക്കൽ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കുറ്റിപ്പുറം മണ്ഡലം പ്രസിഡൻറ് കെ.ടി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഒ.ബി.സി മോർച്ച സംസ്ഥാന സമിതി അംഗം മനോജ് പാറശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി ജില്ല സെക്രട്ടറി പി.പി. ഗണേശൻ, സുരേഷ് പാറത്തൊടി, നാരായണനുണ്ണി, വാസുദേവൻ, പ്രസിത, രോഷിത എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഹരിദാസൻ സ്വാഗതവും ജി. മണികണ്​ഠൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.