സർവകലാശാല ഹാന്‍ഡ്ബാള്‍ കോര്‍ട്ടില്‍ ഫ്ലഡ്​ലിറ്റ്​ മിഴിതുറന്നു

തേഞ്ഞിപ്പലം: സംസ്​ഥാനത്താദ്യമായി ഹാന്‍ഡ്ബാള്‍ ഓപണ്‍ കോര്‍ട്ടില്‍ ഫ്ലഡ്​ലിറ്റ്​ സൗകര്യമൊരുക്കി കാലിക്കറ്റ് സര്‍വകലാശാല. 16 തൂണുകളിലായി 32 എല്‍.ഇ.ഡി ലൈറ്റുകളാണ് മൈതാനത്ത് വെളിച്ചം വിതറുന്നത്. 15 ലക്ഷത്തോളം രൂപ ചെലവിട്ടാണിത് ഒരുക്കിയത്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് സ്വിച്ച്ഓണ്‍ ചെയ്തു. 18ന് തുടങ്ങുന്ന ദക്ഷിണമേഖല, അഖിലേന്ത്യ ചാമ്പ്യന്‍ഷിപ്പുകളിലെ മത്സരങ്ങള്‍ ഭൂരിഭാഗവും ഇവിടെയുള്ള നാല് കോര്‍ട്ടുകളിലാണ് നടക്കുക. പരീക്ഷ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്​വിന്‍ സാംരാജ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ടോം കെ. തോമസ്, ഡോ. ജി. റിജുലാല്‍, കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡോ. എം.ആര്‍. ദിനു, ഡോ. കെ. ബിനോയ്, ഡോ. വി.എല്‍. ലജിഷ്, ഡോ. പി. മുഹമ്മദാലി എന്നിവർ സംബന്ധിച്ചു. പടം.MT VLKN 3 ഫ്ലഡ്​ലിറ്റ് ഉദ്ഘാടന ശേഷം കാലിക്കറ്റ് സര്‍വകലാശാല ഹാന്‍ഡ്ബാള്‍ ടീം അംഗങ്ങളുമായി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.