അനുസ്മരണ സമ്മേളനം

മഞ്ചേരി: മുസ്​ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന്​ മഞ്ചേരിയിൽ സംഘടിപ്പിച്ച മുൻ എം.എൽ.എ അഡ്വ. എം. ഉമ്മർ ഉദ്ഘാടനം ചെയ്തു. വല്ലാഞ്ചിറ മുഹമ്മദലി അധ്യക്ഷത വഹിച്ചു. സെൻട്രൽ ജുമാ മസ്ജിദ് ഖാദി മുഹമ്മദ്‌ കുട്ടി മൗലവി, അസൈൻ കാരാട് (സി.പി.എം), മംഗലം ഗോപിനാഥ് (കോൺഗ്രസ്), അഡ്വ. കെ.പി. ഷാജു (സി.പി.ഐ), അഡ്വ. സഫറുല്ല (സോഷ്യലിസ്റ്റ് ജനത), മൂസ സ്വലാഹി (കെ.എൻ.എം), ഉമ്മർ റഹ്മാനി (സമസ്ത), പി.വി. മുഹമ്മദ് കുട്ടി (ജമാഅത്തെ ഇസ്​ലാമി), നിവിൽ ഇബ്രാഹിം (വ്യാപാരി വ്യവസായി ഏകോപന സമിതി), എം.പി.എം ഇസ്ഹാഖ് കുരിക്കൾ, പറമ്പൻ റഷീദ്, കണ്ണിയൻ അബൂബക്കർ, എ.പി. മജീദ് മാസ്റ്റർ, വി. അബ്‌ദുറഹ്​മാൻ ബാപ്പുട്ടി എന്നിവർ സംസാരിച്ചു. മഞ്ചേരി: ജനതയെ ഒരുമിച്ച് നിർത്തി രാജ്യത്തിന്‍റെ കെട്ടുറപ്പിനും സമുദായ പുരോഗതിക്കും ഗണ്യമായ സംഭാവനകൾ നൽകിയ നേതാവായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് കേരള സർവിസ് പെൻഷനേഴ്സ് ലീഗ് അനുസ്മരിച്ചു. സംസ്ഥാന പ്രസിഡന്‍റ്​ നാനാക്കൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. അഹമ്മദ്, ഖാദർ കൊടവണ്ടി, ടി. മുഹമ്മദ് മാസ്റ്റർ, ദാവൂദ് ഖാൻ, എൻ. മൊയ്തീൻ മാസ്റ്റർ, ഇ.പി. മുനീർ എന്നിവർ സംബന്ധിച്ചു. അനുശോചിച്ചു പാണ്ടിക്കാട്: ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ പാണ്ടിക്കാട് ഡെവലപ്​മെന്റ് ഓർഗനൈസേഷൻ അനുശോചിച്ചു. പ്രസിഡന്റ് സി.കെ.ആർ. ഇണ്ണിപ്പ അധ്യക്ഷത വഹിച്ചു. പി.എ. റസാഖ്, സി.കെ. അനീസ്, കെ. സുബൈർ, പി. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.