കരൾ പകുത്ത് നൽകാൻ ഉമ്മയുണ്ട്​; കുഞ്ഞു തമീമിന് വേണം ഉദാരമതികളുടെ സഹായം

പൊന്നാനി: അപൂർവ കരൾ രോഗം ബാധിച്ച ആറ് മാസം പ്രായമുള്ള പൊന്നാനി മുക്കാടി സ്വദേശി തമീമിന്‍റെ കുടുംബം ചികിത്സക്ക്​ ഉദാരമതികളുടെ കനിവിന്​ തേടുന്നു. കുഞ്ഞു തമീമിന്‍റെ ജീവനായി കരൾ പകുത്ത് നൽകാൻ മാതാവ് ഉമ്മുസൽമ തയാറാണെങ്കിലും ലക്ഷങ്ങളുടെ ചികിത്സ ചെലവ്​ സ്വന്തമായി വീട് പോലുമില്ലാത്ത, മത്സ്യത്തൊഴിലാളിയായ പിതാവ്​ വെളിയിൽ ഫിറോസിനും കുടുംബത്തിനും താങ്ങാവുന്നതിൽ അപ്പുറമാണ്​. എറണാംകുളം ആസ്റ്റർ മിംസ് ഹോസ്പിറ്റലിലാണ് ചികിത്സ. ജീവൻ നിലനിർത്താൻ അടിയന്തര കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. ചികിത്സ ചെലവുകൾ കണ്ടെത്താൻ സഹായ സമിതി രൂപവത്​കരിച്ചിട്ടുണ്ട്. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി. നന്ദകുമാർ എം.എൽ.എ എന്നിവർ മുഖ്യ രക്ഷാധികാരികളും പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ചെയർമാനും ഫൈസൽ ബാഫഖി തങ്ങൾ കൺവീനറും കെ.എം മുഹമ്മദ് ഖാസിം കോയ ട്രഷററുമായാണ്​ സമിതി രൂപവത്​കരിച്ചത്​. പൊന്നാനി ധനലക്ഷ്മി ബാങ്കിൽ തമീം ചികിത്സ സഹായ നിധിയും ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 013403700000 230 (ഐ.എഫ്.സി DLXB0000134). Photo: MP PNN 2: അപൂർവ കരൾ രോഗം ബാധിച്ച പൊന്നാനി മുക്കാടിയി​ലെ തമീം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.