വടക്കാഞ്ചേരി: ഗവ. ഗേൾസ് ഹൈസ്കൂളിൽ എസ്.എസ്.എൽ.സി വിദ്യാർഥികൾക്കായി ആത്മവിശ്വാസത്തോടെ പരീക്ഷക്ക് ഒരുങ്ങാനായി ക്ലാസ് നടത്തി. വനിത ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് സെമിനാർ നടന്നത്. പി.ടി.എ പ്രസിഡന്‍റ് സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.ആർ. ഗീത അധ്യക്ഷത വഹിച്ചു. മോട്ടിവേഷൻ പരിശീലകൻ ഐ.ബി. ഷൈൻ ക്ലാസ് നയിച്ചു. അധ്യാപികരായ ടി.വി. മിനി, ജോസി സക്കറിയ, കൗൺസലർ ഡിനി ഡേവി എന്നിവർ സംസാരിച്ചു. tct_chr6- വടക്കാഞ്ചേരി ഗവ. ഗേൾസ് ഹൈസ്കൂളിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പരീക്ഷ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്‍റ് സുരേഷ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.