സോളിഡാരിറ്റി പാർപ്പിടം വില്ലാ പ്രൊജക്ട് സമർപ്പിച്ചു

സോളിഡാരിറ്റി പാർപ്പിടം വില്ല പ്രോജക്ട് സമർപ്പിച്ചു മലപ്പുറം: സോളിഡാരിറ്റി ജില്ല കമ്മിറ്റി നേതൃത്വത്തിൽ നിർമിച്ച ഏഴ് വീടുകൾ ഉൾക്കൊള്ളുന്ന വള്ളുവമ്പ്രം പാർപ്പിടം വില്ല പ്രോജക്ട്​ ഗുണഭോക്താക്കൾക്ക് സമർപ്പിച്ചു. വള്ളുവമ്പ്രം പോത്തൻകോടൻ മമ്മദ് ഹാജി ദാനമായി നൽകിയ 30 സെന്‍റ്​ ഭൂമിയിലാണ് വീടുകൾ നിർമിച്ചത്​. ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡന്‍റ്​ സലീം മമ്പാട് വീടുകളുടെ സമർപ്പണം നിർവഹിച്ചു. പീപ്ൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം. അബ്ദുൽ മജീദ്, സംസ്ഥാന വൈസ് പ്രസിഡന്‍റ്​ സി.ടി. സുഹൈബ്, ജില്ല പ്രസിഡന്‍റ്​ ഡോ. മുഹമ്മദ് നിഷാദ് എന്നിവർ സംസാരിച്ചു. തുടർന്ന് വള്ളുവമ്പ്രം ടൗണിൽ നടന്ന പൊതുസമ്മേളനത്തിൽ വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്‍റ്​ നാസർ കീഴുപറമ്പ്, ബ്ലോക്ക് അംഗം സുബൈദ മുസ്‌ലിയാരകത്ത്, സി. അബ്ദുന്നാസർ, എം.ടി. അലി എന്നിവർ സംസാരിച്ചു. m3 aslm2 solidarity സോളിഡാരിറ്റി പാർപ്പിടം വില്ല പ്രോജക്ട് ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡന്‍റ്​ സലീം മമ്പാട് സമർപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.