മദ്റസ കെട്ടിടോദ്ഘാടനം ഇന്ന്

വളാഞ്ചേരി: വലിയകുന്ന് ഇസ്​ലാഹിയ ചാരിറ്റബിൾ ട്രസ്റ്റിനുകീഴിൽ കൊട്ടാരം ആലിൻചുവടിൽ നിർമിച്ച മദ്​റസ കെട്ടിടോദ്ഘാടനവും ഖുർആൻ സെമിനാറും ഞായറാഴ്ച നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് രണ്ടിന് പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉപഹാര സമർപ്പണം നടത്തും. തുടർന്ന് ഖുർആൻ സെമിനാർ കെ.എൻ.എം ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സംഘാടകരായ ടി. അബ്ദുൽ ഖാദിർ, കെ.പി. അബ്ദുൽ കരീം, പി.കെ. അബ്ദുന്നാസർ, പി.വി. ബഷീർ, ഡോ. അബ്ദുൽ ഹിഷാം എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.