​കൊണ്ടോട്ടി ബ്ലോക്ക്​ ​പഞ്ചായത്ത്​ യൂ ട്യൂബ്​ ചാനൽ തുടങ്ങുന്നു

​​കൊണ്ടോട്ടി: ബ്ലോക്ക്​ പഞ്ചായത്ത്​ യൂ ട്യൂബ്​ ചാനൽ തിങ്കളാഴ്ച രാവിലെ 10.30ന്​ പ്രവർത്തനം തുടങ്ങുമെന്ന്​ ഭാരവാഹികൾ അറിയിച്ചു. ​ബ്ലോക്ക്​ പഞ്ചായത്ത്​ പദ്ധതികൾ ജനങ്ങളിലേക്ക്​ എത്തിക്കുന്നതിനും സുതാര്യമായി നടപ്പാക്കുന്നതിനുമാണ്​ ചാനൽ തുടങ്ങുന്നത്​. കേ​ന്ദ്ര, സംസ്ഥാന സർക്കാറുകളുടെ വികസന പദ്ധതികൾ, തൊഴിലവസരങ്ങൾ, ദുരന്ത നിവാരണ മാർഗങ്ങൾ എന്നിവ സംബന്ധിച്ച അറിയിപ്പുകളും ലഭ്യമാകും. ​ബ്ലോക്ക്​ പഞ്ചായത്ത്​ പ്രസിഡന്‍റ്​ ഷെജിനി ഉണ്ണി, മുഹ്​സില ഷഹീദ്, കെ.ടി. റസീന, എൻ. സുരേന്ദ്രൻ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.