പഴമയുടെ ഓർമ പുതുക്കി പ്രദർശനം മഞ്ചേരി: നാട്ടിൻപുറങ്ങളിലെ പഴയകാല കളികൾ, ഭക്ഷണ വിഭവങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവ പുതുതലമുറക്ക് പരിചയപ്പെടുത്തിയ പ്രദർശനം ശ്രദ്ധേയമായി. നോബിൾ പബ്ലിക് സ്കൂളിലാണ് 'ഓർമകളിലൂടെ ഒരു തിരിഞ്ഞു നോട്ടം' പേരിൽ പ്രദർശനമൊരുക്കിയത്. പഴയ കാലത്തു ഉപയോഗിച്ചിരുന്ന വീട്ടുപകരണങ്ങൾ ശേഖരിച്ച് തയാറാക്കിയ പത്തായപ്പുര എക്സിബിഷൻ, ഭക്ഷണ വിഭവങ്ങളുടെ ഊട്ടുപുര എന്നിവയുണ്ടായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ അമീന ജഹാൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഓഡിനേറ്റർ എം.പി. ഫാസിൽ, അധ്യാപകരായ കെ.പി. ത്വാഹ അമീൻ, പി. ശുഹൈൽ, കെ. ജ്യോത്സന, കെ. സുരേന്ദ്രൻ, വി. നൗഷാദ്, അഞ്ജന, മെഹ്‌നാസ്, സി. ഹാബീൽ, അജേഷ്, ശകീൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.