എസ്.വൈ.എസ് ബിരിയാണി ചലഞ്ച്

കൊണ്ടോട്ടി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിഭവ സമാഹരണം നടത്തുന്നതിന്റെ ഭാഗമായി എസ്.വൈ.എസ് കൊണ്ടോട്ടി സോണ്‍ കമ്മിറ്റി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. 30,000 പാക്കറ്റുകളാണ് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് വിതരണം ചെയ്തത്. കൂട്ടാലുങ്ങല്‍, കാഞ്ഞിരപറമ്പ്, ചിറയില്‍ ചുങ്കം, കൊട്ടുക്കര, അരിമ്പ്ര, പുല്ലഞ്ചേരി, കുഴിഞ്ഞൊളം, ആക്കപ്പറമ്പ് എന്നീ എട്ട് കേന്ദ്രങ്ങളിലായിട്ടായിരുന്നു ഭക്ഷണം പാകം ചെയ്ത്​ വിതരണം ചെയ്തത്. ഭക്ഷണ വിതരണോദ്ഘാടനം കുഴിഞ്ഞൊളം കേന്ദ്രത്തില്‍ എസ്.വൈ.എസ് ജില്ല ഉപാധ്യക്ഷന്‍ സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ഹൈദ്രൂസി നിര്‍വഹിച്ചു. സോണ്‍ പ്രസിഡന്റ് മുഹമ്മദ് ബഷീര്‍ സഖാഫി കുഴിമണ്ണ അധ്യക്ഷത വഹിച്ചു. പദ്ധതിയിലൂടെ ലഭിക്കുന്ന വരുമാനം സാന്ത്വന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു. സംഘാടനം, വിതരണം തുടങ്ങിയവക്ക് സോണ്‍ സന്നദ്ധ സംഘമായ ടീം ഒലിവ് നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.