മേലാറ്റൂർ ദാറുൽ ഹികം: വാർഷിക-പ്രഥമ സനദ് ദാന സമ്മേളനം നാളെ തുടങ്ങും

മേലാറ്റൂർ: ദാറുൽ ഹികം ഇസ്​ലാമിക് സെന്റർ ഇരുപത്തിയാറാം വാർഷികവും ശിൽപികളുടെ അനുസ്മരണവും എട്ട്​ വർഷം മുമ്പ് ആരംഭിച്ച ശരീഅത്ത് ആൻഡ്​ ആർട്സ് കോളജിൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള പ്രഥമ സനദ് ദാനവും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ചെമ്മാണിയോട് നാട്ടിക ഉസ്താദ് നഗരിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച അസർ നമസ്കാരത്തിനു ശേഷം എടയാറ്റൂരിൽ നാട്ടിക ഉസ്താദിന്റെയും കുഞ്ഞാണി ഉസ്താദിന്റെയും മഖ്ബറകളിലെ സിയാറത്തോടെയാണ് പരിപാടി തുടങ്ങുക. വൈകീട്ട് ആറിന് ദാറുൽ ഹികം കാമ്പസിൽ പതാകയുയർത്തും. 7.30ന് എം.ടി. അബ്ദുല്ല മുസ്​ലിയാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് വലിയുദ്ദീൻ ഫൈസി വാഴക്കാട് പ്രഭാഷണം നടത്തും. ശനിയാഴ്ച വൈകീട്ട് നാലിന്​ പ്രവാസി സംഗമവും വൈകുന്നേരം ജലീൽ റഹ്മാനി വാണിയന്നൂരിന്റെ പ്രഭാഷണവും നടക്കും. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് നടക്കുന്ന സംഘടന ശാക്തീകരണ സെമിനാറിൽ അബ്ദുസ്സമദ് പൂക്കോട്ടൂർ വിഷയമവതരിപ്പിക്കും. വൈകുന്നേരം എഴിന് നടക്കുന്ന സമാപന സമ്മേളനത്തിൽ സ്വാദിഖലി ശിഹാബ് തങ്ങൾ, കെ. ആലിക്കുട്ടി മുസ്ലിയാർ, അബ്ബാസലി ശിഹാബ് തങ്ങൾ തുടങ്ങിയവർ സംബന്ധിക്കും. ഇ. മൊയ്തീൻ ഫൈസി പുത്തനഴി, ഒ.എം.എസ്. തങ്ങൾ നിസാമി, വി.കെ. മുഹമ്മദ് കുട്ടി ഫൈസി, പി.കെ. അബൂബക്കർ ഹാജി, ടി.എച്ച്. ദാരിമി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.