തരിശ് ഭൂമിയിലെ പച്ചക്കറി കൃഷിക്ക്​ നൂറുമേനി വിളവ്​

തരിശുഭൂമിയിലെ പച്ചക്കറി കൃഷിക്ക്​ നൂറുമേനി വിളവ്​ കരുവാങ്കല്ല്​ സ്കൂളിലെ വിദ്യാർഥികളാണ്​ കൃഷിയിറക്കിയത്​ കൊണ്ടോട്ടി: തരിശുഭൂമിയില്‍ വിദ്യാർഥികളൊരുക്കിയ പച്ചക്കറി കൃഷിക്ക്​ നൂറുമേനി വിളവ്​. കരിപ്പൂര്‍ കരുവാങ്കല്ല് എന്‍.ഇ.സി.ടി സ്കൂളിലെ വിദ്യാര്‍ഥികളാണ്​ വിദ്യാലയത്തോട്​ ചേർന്ന ഒരേക്കർ തരിശുഭൂമിയിൽ കൃഷിയിറക്കിയത്​. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക്​ കരുത്ത്​ പകരുന്നതിന്‍റെ കൂടി ഭാഗമായാണ്​ ബ്ലോക്ക് കൃഷിഭവനുമായി ചേര്‍ന്ന് കൃഷിയിറക്കിയത്​. ജൈവ രീതിയിലായിരുന്നു കൃഷി. വിത്തു നടീല്‍ മുതല്‍ പരിപാലനമുൾപ്പെടെ പ്രവൃത്തികളെല്ലാം കുട്ടികളാണ് നിര്‍വഹിച്ചത്. സമീപത്തെ പരമ്പരാഗത കര്‍ഷകരും സഹായമെത്തിച്ചു. ആദ്യഘട്ട വിളവെടുപ്പ് പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ ഉദ്​ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇ.ടി. മുഹമ്മദ് ഷമീം അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി ബ്ലോക്ക് എ.ഡി.എ. എ.കെ. രത്നാകരന്‍, പള്ളിക്കല്‍ കൃഷി ഓഫിസര്‍ കെ.പി. വിനോദ് കുമാര്‍, കൃഷി അസിസ്റ്റന്‍റുമാരായ സന്തോഷ്, നവാസ്, കൃഷിപാഠം കോഓഡിനേറ്റര്‍ സുനീറ, സ്കൂള്‍ മാനേജര്‍ മുഹമ്മദ് ഷാഫി, അരീക്കന്‍ കുഞ്ഞുമുഹമ്മദ്, പി.ടി.എ പ്രസിഡന്‍റ്​ വീരാന്‍കുട്ടി ഇരുമ്പന്‍ എന്നിവര്‍ സംബന്ധിച്ചു. പടം me & mt kdy 1 agri: കരിപ്പൂര്‍ കരുവാങ്കല്ല് എന്‍.ഇ.സി.ടി സ്കൂളിലെ വിദ്യാര്‍ഥി കൂട്ടായ്മയുടെ പച്ചക്കറി വിളവെടുപ്പുത്സവം പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.