ലഹരി വിരുദ്ധ ക്യാമ്പ്​ സംഘടിപ്പിച്ചു

ലഹരി വിരുദ്ധ ക്യാമ്പ് എടവണ്ണ: കിഴക്കേ ചാത്തല്ലൂർ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്​കരണ പരിപാടി സംഘടിപ്പിച്ചു. എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ് ഉദ്ഘാടനം നിർവഹിച്ചു. സി.ടി. സമീർ അധ്യക്ഷത വഹിച്ചു. എക്സൈസ് വകുപ്പ് ജീവനക്കാരനും വിമുക്തി അംഗവുമായ കെ. ഗണേഷൻ ലഹരിവിരുദ്ധ ക്ലാസിന് നേതൃത്വം നൽകി. എടവണ്ണ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ ഹംന അലി അക്​ബർ, ഗ്രാമപഞ്ചായത്ത് അംഗം കാഞ്ഞിരാല ശിഹാബ്, പി.വി. സമദ് മാസ്റ്റർ, മഹേഷ്, പി.പി. അബൂബക്കർ, മാനു യാസർ, കെ. നിഹ്മത്ത്, മാനു, സി.ടി. നസീഫ്, സി.ടി. മൻസൂർ, ഉണ്ണി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.