സിവിൽ സർവിസ് കേന്ദ്രത്തിലെ പഠിതാക്കളുമായി സംവദിച്ച് പാലോളി

പൊന്നാനി: പൊന്നാനിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ്​ റിസർച് സെന്‍റർ സന്ദർശിച്ച് മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി പഠിതാക്കളുമായി സംവദിച്ചു. സച്ചാർ കമ്മിറ്റിയുടെ കണ്ടെത്തലുകളുടെ ഭാഗമായി ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് ശിപാർശ സമർപ്പിച്ച കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു പാലോളി. പാലോളി കമീഷന്‍റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് 2010ൽ ഐ.സി.എസ്.ആർ സ്ഥാപിതമായത്. സച്ചാർ കമ്മിറ്റി റിപ്പോർട്ട് പൂർണാർഥത്തിൽ നടപ്പാക്കിയ സംസ്ഥാനം കേരളമാണെന്നും സമൂഹത്തിന്‍റെ എല്ലാ വിഭാഗത്തിൽപെട്ട അധഃസ്ഥിത വിഭാഗത്തിനും മികച്ച സാഹചര്യമൊരുക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു. ഐ.സി.എസ്.ആർ കോഓഡിനേറ്റർ പ്രഫ. ഇമ്പിച്ചിക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.