കാളികാവ്: ടീൻ ഇന്ത്യ കരുവാരകുണ്ട് ഏരിയ സംഘടിപ്പിച്ച ഫുട്ബാൾ മത്സരത്തിൽ സ്രാമ്പിക്കൽ യൂനിറ്റ് ജേതാക്കളായി. 10 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ പുൽവെട്ട റണ്ണേഴ്സ് കപ്പ് നേടി. ഫ്രണ്ട്‌സ് ക്ലബ് കാളികാവിന്റെ സീനിയർ താരങ്ങളായ മുജീബ്, ഷാജി എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. ബെസ്റ്റ് ഗോൾ കീപ്പർ സി. അദീബ്, ബെസ്റ്റ് പ്ലയർ പി.പി. നിഹാൽ, ടോപ് സ്കോറർ റിഷാദ്, മിൻഹാജ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്കുള്ള ട്രോഫികൾ വി.പി. ലിയാക്കത്തലി, അമീൻ നവാസ്, സി. സൈനുദ്ദീൻ, ടി.പി. ഹംസ, യൂസുഫ് എന്നിവർ വിതരണം ചെയ്തു. ശിഹാബ് പുലത്ത്, ഫഹദ്, സക്കീർ ഹുസൈൻ, അസ്‌ലം തുവ്വൂർ, കെ. അജ്മൽ, മുംതാസ് അലി, ശുക്കൂർ, ഒ.എം. ഫസൽ, കെ. നിഷാദ്, പി.പി. ഫിറോസ് എന്നിവർ നേതൃത്വം നൽകി. teen india .jpg ടീൻ ഇന്ത്യ കരുവാരകുണ്ട് ഏരിയ സംഘടിപ്പിച്ച ഫുട്ബാൾ മത്സരത്തിൽ ജേതാക്കളായ സ്രാമ്പിക്കല്ല് ടീമിന് ലിയാഖത്തലി ട്രോഫി സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.