കുഴികൾ നിറഞ്ഞ്​ പാറക്കുഴി- വടക്കുംതല- പള്ളിക്കടവ് റോഡ്​

കുഴികൾ നിറഞ്ഞ്​ പാറക്കുഴി-വടക്കുംതല- പള്ളിക്കടവ് റോഡ്​ കീഴാറ്റൂർ: മേലാറ്റൂർ- ആക്കപ്പറമ്പ് പാതകളെ ബന്ധിപ്പിക്കുന്ന പാറക്കുഴി- വടക്കുംതല- പള്ളിക്കടവ് റോഡിലൂടെയുള്ള ദുരിതയാത്രക്ക്​ എന്ന്​ പരിഹാരമാകുമെന്നറിയാതെ നാട്ടുകാർ. ജില്ല പഞ്ചായത്തിന്​ കീഴിലുള്ള രണ്ട്​ കിലോമീറ്ററോളം വരുന്ന റോഡിൽ ഉൾപ്പെടുന്ന പാതയിൽ റീടാറിങ്​ ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടത്തിയിട്ട് കാലമേറെയായി. റോഡിൽ പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ട നിലയിലാണ്. കീഴാറ്റൂർ- വടക്കുംതല നിവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക പാതയാണിത്. തുടക്കഭാഗമായ പാറക്കുഴിയിലാണ് റോഡിന്‍റെ അവസ്ഥ ഏറെ പരിതാപകരം. കയറ്റവും വളവുമായ ഇവിടെ പൊട്ടിപ്പൊളിഞ്ഞ് കുഴികളായതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസമാണ്. ഇരുചക്ര വാഹനങ്ങടക്കമുള്ളവ അപകടത്തിൽപെടുന്നതും പതിവാണ്. യാത്രക്ലേശത്തിന് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യമുയർന്നു. പടം mc mltr 2 road thakarcha പൊട്ടിപൊളിഞ്ഞ പാറക്കുഴി- വടക്കുംതല- പള്ളിക്കടവ് റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.