ഞെരളത്ത് സംഗീതോത്സവം ഇന്ന് സമാപിക്കും അങ്ങാടിപ്പുറം: നാലു ദിവസം പിന്നിട്ട ഞെരളത്ത് സംഗീതോത്സവം ശനിയാഴ്ച സമാപിക്കും. നാലാം ദിനമായ വെള്ളിയാഴ്ച ഡോ. കുഴൽമന്ദം ജി. രാമകൃഷ്ണന്‍റെ ഗാനാർച്ചനയോടെയാണ് തുടക്കം കുറിച്ചത്. മലപ്പുറം സ്വാതി സ്കൂൾ ഓഫ് മ്യൂസിക്കൽസ് വിദ്യാർതികളും കലാമണ്ഡലം പുന്നപ്പുഴ രാമനാഥൻ, രാജു മണ്ണൂർ എന്നിവരുടെ ഗാനാർച്ചനയും സംഗീതോത്സവത്തെ ധന്യമാക്കി. നവീൻ രുദ്രൻ എരവിമംഗലത്തിന്‍റെ കഥകളിപ്പദ കച്ചേരിയോടെയായിരുന്നു സമാപനം. പിന്നണിയിൽ ശ്രീകുമാർ കോഴിക്കോട് വയലിൻ, പയ്യന്നൂർ ഗോവിന്ദ പ്രസാദ് മൃദംഗം എന്നിവർ പക്കമേളമൊരുക്കി. ശനിയാഴ്ച രാവിലെ 10ന് പ്രശസ്ത സംഗീതജ്ഞർ പങ്കെടുക്കുന്ന പഞ്ചകീർത്തനാലാപനം, വൈകീട്ട് ആറിന് നടക്കും. സംഗീതോത്സവത്തിലെ പക്കമേളക്കാർ ഒരുക്കുന്ന താളവാദ്യ സംഗമവും തുടർന്ന് രാത്രി ഏഴിന് ശൈലജ ബാലഗോപാലും സംഘവും തിരുമാന്ധാംകുന്നിലമ്മയുടെ കേശാദിപാദ വർണനയായ ഘനസംഘം ആലപിച്ച് ഈ വർഷത്തെ ഞെരളത്ത് സംഗീതോത്സവത്തിന് സമാപനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.