മലപ്പുറം: മലപ്പുറം സബ്‌സ്റ്റേഷനില്‍ അടിയന്തര ജോലികള്‍ നടക്കുന്നതിനാല്‍ ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ മലപ്പുറം സബ്‌സ്റ്റേഷനില്‍ 11 കെ.വി ഫീഡറുകളില്‍ പൂര്‍ണമായും 33 കെ.വി മക്കരപ്പറമ്പ്, വള്ളുവമ്പ്രം എന്നീ സബ് സ്റ്റേഷനുകളില്‍ നിന്നുള്ള 11 കെ.വി ഫീഡറുകളില്‍ ഭാഗികമായും വൈദ്യുതി തടസ്സപ്പെടുമെന്ന് മലപ്പുറം ട്രാന്‍സ്മിഷന്‍ എക്‌സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു. മക്കരപ്പറമ്പ്: മക്കരപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ഭാഗങ്ങളില്‍ ഇന്ന് (ഫെബ്രുവരി 19) രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.