മഞ്ചേരി: വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ ഭാഗമായി മുസ്‌ലിം ലീഗ് മഞ്ചേരിയില്‍ നടത്തിയ സമരസംഗമം മുന്‍ എം.എല്‍.എ അഡ്വ. എം. ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡന്‍റ് എ.പി. മജീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്‍റ് വല്ലാഞ്ചിറ മുഹമ്മദാലി, ജനറല്‍ സെക്രട്ടറി കണ്ണിയന്‍ അബൂബക്കര്‍, അഡ്വ. പി. അബൂസിദ്ദീഖ്, എം.പി.എ ഇബ്രാഹീം കുരിക്കള്‍, വല്ലാഞ്ചിറ സക്കീർ, കെ.കെ.ബി മുഹമ്മദാലി, സി. സെയ്തലവി ഹാജി, എം.എ. റഷീദ്, ടി.എം. നാസര്‍, സലിം മണ്ണിശ്ശേരി, വി. അബ്ദുറഹ്മാന് ബാപ്പുട്ടി, വി.എം. സജറുദ്ദീന്‍മൊയ്തു, അഡ്വ. എ.പി. ഇസ്മായില്‍, ബാവ കൊടക്കാടന്‍, സാദിഖ് കൂളമഠത്തില്‍ എന്നിവര്‍ സംസാരിച്ചു. അരീക്കോട്: പഞ്ചായത്ത് മുസ്‌ലിം ലീഗ് സമര സംഗമം അരീക്കോട് ബസ്സ്റ്റാൻഡ് പരിസരത്ത് ഏറനാട് മണ്ഡലം ജനറൽ സെക്രട്ടറി പി.പി സഫറുല്ല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്‍റ് സി.പി കരീം മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം കെ.ടി. അഷ്റഫ്, സി. അബ്ദുറഹ്മാൻ മാസ്റ്റർ, പി.കെ മുഹമ്മദ്, ഉമ്മർ വെള്ളേരി എന്നിവർ സംസാരിച്ചു. തൃക്കലങ്ങോട്: പഞ്ചായത്ത് മുസ്‌ലിം ലീഗ് വഖഫ് സംരക്ഷണ സമര സംഗമം മുൻ എം.എൽ.എ അഡ്വ. എം. ഉമ്മർ ഉദ്ഘാടനം ചെയ്തു. ഇ.ടി. മോയിൻകുട്ടി അധ്യക്ഷത വഹിച്ചു. ഇ.എ. സലാം, എൻ. മുഹമ്മദ്, സൈജുൽ ആമയൂർ, എലമ്പ്ര ബാപ്പുട്ടി, എസ്.എ. സലാം, എൻ.പി. ചേക്കുട്ടി, യൂസഫ് മേച്ചേരി, ബഷീർ മാസ്റ്റർ, ടി.പി. ഷരീഫ് ബാപ്പു, ഷാജി മരത്താണി, വല്ലാട്ട് മൊയ്തീൻകുട്ടി, ഹസ്കർ ആമയൂർ, നഷീദ് തോട്ടുപൊയിൽ, അൻവർ കോയ തങ്ങൾ, സി.പി. ആലിക്കുട്ടി, എൻ.പി. ജലാൽ, സൽമാൻ ചെറുകുളം, സാബിരി കളത്തിങ്ങൽ എന്നിവർ സംസാരിച്ചു. me league: മുസ്‌ലിം ലീഗ് മഞ്ചേരിയില്‍ നടത്തിയ വഖഫ് സംരക്ഷണ സമര സംഗമം അഡ്വ. എം. ഉമ്മര്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.