വേങ്ങര: എടക്കാപ്പറമ്പ് ജി.എൽ.പി സ്കൂളിന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ആറ് ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച സ്കൂൾ കവാടത്തിന്റെ ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ അധ‍്യക്ഷത വഹിച്ചു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.എം. ഹംസ, ജില്ല പഞ്ചായത്ത് അംഗങ്ങളായ എ.പി. ഉണ്ണികൃഷ്ണൻ, പുളിക്കൽ സമീറ, ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ സഫിയ മലേക്കാരൻ, പി.പി. സഫീർ ബാബു, പി. സുഹിജാബി, എ. നബീല, പറങ്ങോടത്ത് അബ്ദുൽ അസീസ്, കണ്ണമംഗലം പഞ്ചായത്ത് അംഗങ്ങളായ തയ്യിൽ റൈഹാനത്ത്, പി.കെ. സിദ്ദീഖ്, കെ.പി. സരോജനി, സി.കെ. റഫീഖ്, വേങ്ങര ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ബാലഗംഗാധരൻ, പ്രധാനാധ‍്യാപകൻ ബാബുരാജ്, അരീക്കാടൻ അബ്ദുറഹ്മാൻ, വി. മുഹമ്മദ് ബഷീർ, നീന, ജസ്റ്റിൻ ജേക്കബ്, പി. ശംസുദ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.