പെരിന്തൽമണ്ണ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീന്‍റെ നിര്യാണത്തിൽ പെരിന്തൽമണ്ണ മർച്ചന്റ്സ് അസോസിയേഷൻ അനുശോച്ചു. ടൗണിൽ മൗനജാഥയും അനുശോചനയോഗവും നടത്തി. പ്രസിഡൻറ് ചമയം ബാപ്പു അധ്യക്ഷത വഹിച്ചു. നജീബ് കാന്തപുരം എം.എൽ.എ, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.കെ. മുസ്തഫ, ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുകുമാരൻ, സി.പി.എം ഏരിയ സെക്രട്ടറി ഇ. രാജേഷ്, വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡന്‍റ് സുബ്രഹ്മണ്യൻ, ഐ.എം.എ ജില്ല കോ ഓഡിനേറ്റർ ഡോ. നിലാർ മുഹമ്മദ്, ഷാലിമാർ ഷൗക്കത്ത്, പി.ടി.എസ്. മൂസു, യൂസഫ് രാമപുരം, പി.പി. സൈതലവി, വാര്യർ എസ്. ദാസ്, കെ. ലത്തീഫ്, ഹാരിസ്, ഷൈജൽ, ഗഫൂർ വള്ളൂരാൻ, ഒമർ, ഫസൽ മലബാർ, കാജ മുഹിയുദീൻ, ഷമീം, ജമീല ഇസ്സുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. Mcpmna 7 mounajadha കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീന്‍റെ നിര്യാണത്തിൽ അനുശോചിച്ച് പെരിന്തൽമണ്ണയിൽ നടന്ന മൗനജാഥ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.