അരീക്കോട്: സുല്ലമുസ്സലാം സയൻസ് കോളജ് എൻ.എസ്.എസ് യൂനിറ്റുകളുടെയും ഇന്‍റേണൽ ക്വാളിറ്റി അഷുറൻസ് സെല്ലിന്‍റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'എന്ത്യൂസ് 2022' സമാപിച്ചു. കോളജ് മാനേജറും കാലിക്കറ്റ് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റംഗവുമായ പ്രഫ. എൻ.വി. അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. പി. മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് യൂനിറ്റുകൾ മികച്ച വളന്‍റിയർമാർക്കായി ഏർപ്പെടുത്തിയ എൻ.വി. ഇബ്രാഹിം മാസ്റ്റർ സ്മാരക അവാർഡുകളുടെ പ്രഖ്യാപനം സ്ഥാപക പ്രിൻസിപ്പൽ ഡോ. പി.പി. അബ്ദുൽഹഖ് നിർവഹിച്ചു. എൻ.എസ്.എസ് സംഘടിപ്പിക്കുന്ന അഖില കേരള ഇന്‍റർ കൊളീജിയറ്റ് പ്രസംഗ മത്സരത്തിന്‍റെ പോസ്റ്റർ പ്രകാശനം എൻ.വി. സക്കറിയ്യ, പ്രഫ. എൻ.വി. അബ്ദുറഹ്മാൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ഡോ. മുഹമ്മദ് ജസീൽ എടക്കണ്ടത്തിൽ ക്ലാസെടുത്തു. പി.കെ. സുഫ്യാൻ അബ്ദുസ്സലാം, ഡോ. മുസ്തഫ ഫാറൂഖ്, ഡോ. ജാബിർ അമാനി, ഡോ. പി.പി. അബ്ദുൽഹഖ്, എൻ.വി. സക്കറിയ്യ, എ.പി. ആരിഫ, സി. സുഹൂദ്, ഡോ. സി.എച്ച്. അബ്ദുൽ ഗഫൂർ, കെ.ടി. മുനീബ്റഹ്മാൻ, സി.പി. അബ്ദുൽ കരീം, കെ. ജൗഹർ, ഡോ. ടി.പി. ജംഷീർ, കെ.പി. റിയാസ്, സി.എച്ച്. യൂനുസ്, കെ.എം. അബ്ദുൽ ഖാദർ, ഡോ. കെ.പി. മുഹമ്മദ് ബഷീർ, കെ.ടി. ബഷീർ എന്നിവർ സംസാരിച്ചു. PHOTO: PHOTO NAME :ME ARKD COLLEGE NSS NEWS അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളജ് എൻ.എസ്.എസ് അവാർഡ്ദാന പരിപാടി പ്രഫ. എൻ.വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.